മൂന്നു ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോട് , കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് നാളെ അവധി.
കോഴിക്കോട് : മഴ കനത്തതിനാൽ
കോഴിക്കോട് , കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട് , കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു .ജില്ലയിലെ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി (PSC) പരീക്ഷകൾക്കും മാറ്റമില്ല. അവ നിശ്ചയിച്ച സമയത്തുതന്നെ നടക്കും

