സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ച. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റും.

