AI girlfriend

പിഞ്ചുകുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി, അലറിക്കരഞ്ഞ് പെണ്‍കുഞ്ഞ്. പ്രദേശ വാസി പകർത്തിയ വീഡിയോ വൈറൽ

പൻവേല്‍: അംഗൻവാടി കെട്ടിടത്തിന്റെ പടിയില്‍ ഇരിക്കുന്ന പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി.

മഹാരാഷ്ട്രയിലെ പൻവേലിലാണ് അംഗൻവാടി ജീവനക്കാരി ഒരു കൊച്ചുകുട്ടിയോട് ക്രൂരമായി പെരുമാറുന്നത്. പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് കുട്ടി ആക്രമണത്തിനിരയായത്. ചവിട്ടേറ്റ് പടിയില്‍ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച്‌ പെരുമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ നവി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സാരി ധരിച്ചെത്തിയ ജീവനക്കാരി ഒരു കയ്യില്‍ ബാഗ് പിടിച്ചിരിക്കുന്ന പെണ്‍കുഞ്ഞിന്റെ നെഞ്ചില്‍ ചവിട്ടിയാണ് താഴേയ്ക്ക് വീഴ്ത്തുന്നത്.

കുട്ടികളെ സ്നേഹത്തോടെയും പരിചരണത്തോടെയും നോക്കേണ്ട ഒരു സ്ഥലത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായത് ആളുകളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച്‌ കരയാൻ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. വഴിപോക്കരില്‍ ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകർത്തിയ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണവും നടപടികളും വേണമെന്ന ആവശ്യമാണ് മാതാപിതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *