AI girlfriend

പത്തനംതിട്ടയിലെ എലോഹിം വർഷിപ്പ് സെന്‍ററിനെതിരെ ലൈംഗികാതിക്രമ പരാതി.

പത്തനം തിട്ട :പത്തനംതിട്ടയിലെ എലോഹിം വർഷിപ്പ് സെന്‍ററിനെതിരെ ലൈംഗികാതിക്രമ പരാതി പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ സഹായിയായ പാസ്റ്റർ പ്രിൻസിനെതിരെയാണ് വീട്ടമ്മയുടെ ആരോപണം. ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്നും വീട്ടിൽ പ്രാർഥന നടത്താമെന്ന് പറഞ്ഞ് എത്തിയ ശേഷം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും വെളിപ്പെടുത്തൽ

വാഴമുട്ടത്തിൻ്റെ അടുത്ത് പ്രാര്‍ഥനക്ക് എത്തിയപ്പോഴാണ് പ്രിൻസിനെ പരിചയപ്പെടുന്നത്. 12000 രൂപ തരണം വീട്ടിൽ വന്ന് പ്രാര്‍ഥിക്കാമെന്ന് പറഞ്ഞു. വീട്ടിൽ വന്ന് പ്രാര്‍ഥിച്ച് ഊണ് കഴിഞ്ഞ് രണ്ട് മണിക്കാണ് പോയത്. പിന്നെ എന്നോട് വൃത്തികേട് പറയാൻ തുടങ്ങി. ഒത്തിരി പെണ്ണുങ്ങളുമായി ഇയാൾക്ക് വഴിവിട്ട ബന്ധമുണ്ട്. കഞ്ചാവ് കേസിലെ പ്രതിയായിരുന്നു. കൊല്ലം ചാത്തന്നൂരിൽ വീട് എടുത്തിട്ടുണ്ട് അങ്ങോട്ട് ചെല്ലാൻ എന്നോട് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല’ വീട്ടമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *