ഡിയർ ഫ്രൻ്റ്സ് വിളിച്ചു വന്ന പ്രധാന മന്ത്രി മോദിക്ക് വിമർശന പോസ്റ്റുകളെ ഭയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന പോസ്റ്റുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമു കൾക്ക് നോട്ടീസ്
ന്യൂഡൽഹി: ഡിയർ ഫ്രൻ്റ്സ് വിളിച്ചു വന്ന പ്രധാന മന്ത്രി മോദിക്ക് വിമർശന പോസ്റ്റുകളെ ഭയം.
സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന പോസ്റ്റുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ. പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകളിലാണ് പൊലീസ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി യെന്നാണ് വിശദീകരണം
ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പൊലീസിന്റെ നിർദേശത്തെ തുടർന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ (ഡീപ്ഫേക്ക്), എഐ-നിർമിത ഉള്ളടക്കങ്ങൾ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ അതത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന്, 36 ദിവസം നീണ്ടുനിന്ന പ്രതിഷേധം ശനിയാഴ്ച സിജെപി പിൻവലിച്ചിരുന്നു. ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ഇരുവിഭാഗത്തിലുംപെട്ട നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണിത്. അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പിന്നീട് 15 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, തുടർന്ന് അവ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതീവ സുരക്ഷാമേഖലയിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് എഫ്ഐആറാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്

