മാവൂർ റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ . സാമ്പത്തിക പ്രശ്നമെന്ന് സൂചന
കോഴിക്കോട് :മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നല്ലളം സ്വദേശി വിപിനാണ് പിടിയിലായത്. വെളളിയാഴ്ച രാത്രി 9 മണിക്ക് മാവൂർ റോഡിലെ ബാറിന് മുമ്പിൽ വെച്ചാണ് നടുവട്ടം സ്വദേശി ആദിൽ കൊല്ലപ്പെട്ടത്. പ്രതികളായ രണ്ടുപേരെ നടക്കാവ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നജീബ്, കോഴിക്കോട് നടുവട്ടം സ്വദേശിനി നൗഷിദ എന്നിവരാണ് നേരത്തെ പിടിയിലായത്
നടുവട്ടം സ്വദേശി ആദിലിനെ ബോധപൂർവം അപായപ്പെടുത്താൻ പ്രതികൾ ഉദ്ദേശച്ചിരുന്നതായി മൊഴി. വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടന്ന വാക്ക് തർക്കത്തിന് ഒടുവിൽ ഇവർ ആദിലിനെ കുത്തിക്കൊന്നത്.മരിച്ച ആദിലും പ്രതിക ളും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളും നൗഷിദയുമായി ബന്ധപ്പെട്ട മറ്റ് ചില തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതികൾ ആദിലിനെ മാവൂർ റോഡിലെക്ക് വിളിച്ചുവരുത്തിയത്. ഇതിനിടെ ബാറിൽ വെച്ച് സാമ്പത്തിക വിഷയം സംസാരിച്ച് വലിയ വാക്കുതർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തു.

ബഹളം രൂക്ഷമായതിനെത്തുടർന്ന് ബാർ ജീവനക്കാർ ഇവരെ പുറത്തേക്ക് ഇറക്കിവിടുകയായിരുന്നു എന്നാണ് പറയുന്നത്
പുറത്തെത്തിയ ശേഷമാണ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിലിനെ ഇവർ കുത്തിയത്. കൊലപാതകത്തിന് ശേഷം ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് അതിവേഗം പിടികൂടി. കേസിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നും, ഒളിവിൽ പോയ ഇയാൾക്കായുള്ള ഊർജ്ജിതമായ അന്വേഷണം നടക്കാവ് പൊലീസ് തുടരുകയാണെന്നും വിവരങ്ങളുണ്ട്.

