അധിക്ഷേപ പരാമർശം ; റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും
ന്യൂഡല്‍ഹി: ന്യൂന പക്ഷങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അധിക്ഷേപിക്കുന്നതിൽ കുപ്രസിദധനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവും പ്രതിഷേധവു ഇരമ്പുന്നു. വിദ്യാര്‍ത്ഥി പ്രതിപക്ഷ ശബ്ദങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ ടെലിവിഷന്‍ ചര്‍ച്ചയില്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്, ഡിജിറ്റല്‍ ആക്ടിവിസ്റ്റ് അഭിജീത്ത് ദീപ്‌കെ എന്നിവരെ പരാമര്‍ശിച്ച്, ‘ഈ രാജ്യം ഉമര്‍ ഖാലിദിന്റെയും അഭിജീത്ത് ദീപ്‌കെയുടെയും തന്തയുടെ വകയല്ല; ഹിന്ദുത്വവാദികള്‍ പറയുന്നതുപോലെ നമ്മുടെയെല്ലാം രാജ്യമാണിത്’ എന്ന പ്രസ്താവനയാണ് വിവാദത്തിലായത്.
ഒരു ദേശീയ ചാനലിന്റെ പ്രൈം ടൈം ചര്‍ച്ച നയിക്കുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരംതാഴ്ന്നതും അസഭ്യ സമാനവുമായ പ്രയോഗങ്ങളാണ് അര്‍ണബില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന് എതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തികളെയും മാധ്യമപ്രവര്‍ത്തകരെയും വ്യക്തിപരമായി കടന്നാക്രമിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് അര്‍ണബിന്റെ സ്ഥിരം ശൈലിയാണെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.


