AI girlfriend

അസം പ്രളയത്തിൽ :17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.

ന്യൂഡൽഹി:രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 70 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും.

കേരളത്തിന് പുറമെ തമിഴ്നാട്, ഡല്‍ഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, പ്രളയം രൂക്ഷമായ അസമില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.

അതേസമയം കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

തമിഴ്നാടിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മഴയോടൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. വിവിധ അണക്കെട്ടുകളില്‍ നിന്ന് വെള്ളം നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. നദീ പരിസരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *