AI girlfriend

പൊലീസ് തിരയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി എടപ്പാൾ ആയുർവ്വേദ ആശുപത്രിയിൽ എത്തിയതായി സൂചന

മലപ്പുറം: പൊലീസ് തിരയുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്ക മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അർജുൻ ആയങ്കി എത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരുമുണ്ട്ദൃശ്യങ്ങളിലുള്ളവരെ ശനിയാഴ്ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ചോദ്യംചെയ്ത ശേഷം നാലുപേരെയും വിട്ടയച്ചെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തവരെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ്. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാഗങ്ങളിലൂടെ അർജുൻ ആയങ്കി യാത്ര ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ആകെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള അർജുൻ ആയങ്കിക്കായി ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം തെരച്ചിൽ നടത്തുന്നുണ്ട്. പാലിയേക്കര ടോൾ കടന്നതിന് ശേഷം അർജുൻ ഒളിവിൽ പോയെന്നാണ് പ്രധാന നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *