വെള്ളാപ്പള്ളി വിദ്വേഷ പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നു. കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും പ്രശ്നമില്ല.
കൊച്ചി: കേരളത്തിൽ മുസ് ലിം ജനസംഖ്യ വർധിച്ച് കേ രളം മുസ് കാകളുടേതാവും എന്ന് തുടങ്ങി അച്ചുതാനന്ദനെ ഉദ്ദരിച്ച് നടത്തിയ വിദ്വേഷ പരാമർശത്തിലുറച്ച് വെള്ളാപ്പള്ളി നടേശൻ.തന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിറകോട്ടില്ല. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്.
‘മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപെടെ മതനേതാക്കൾ ഇടപെടുന്നു. സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്. ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്‌ലിം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പുറകോട്ടില്ല. ഞാന്‍ തീയിൽ കുരുത്തവനാണ്. SNDP കസേരയിൽ ഇരുന്ന് മറ്റു കസേരയിൽ പോകാൻ എനിക്ക് ആഗ്രഹമില്ല.എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി പറയുക എന്നത് എൻ്റെ കടമ’.. വെള്ളപ്പള്ളി പറഞ്ഞു
‘ഈഴവനെ ആരെങ്കിലും മുഖ്യമന്ത്രി ആക്കുമോ? മുഖ്യമന്ത്രി ആകാൻ നായർ സമുദായത്തിലും മുസ്‌ലിം സമുദായത്തിലും ക്രിസ്ത്യാനികളിലും ഇഷ്ടം പോലെ പേരുണ്ട്. ഇപ്പോൾ പിണറായി ഉണ്ട്, ഇനി ഒരാള്‍ ഈഴവനിൽ നിന്ന് മുഖ്യമന്ത്രി ആകാൻ സാധ്യത കുറവാണ്.യഥാർത്ഥ വർഗീയ വാദി ആരാണ്… ലീഗ് അല്ലേ… പേരിൽ തന്നെ വർഗീയതയില്ലേ?

