AI girlfriend

ആഘോഷമായി നിറഞ്ഞ് ഓണവും നബിദിനവും.

കോഴിക്കോട് :കേരളത്തിൽ ഓണവും നബിദിനവും ആഘോഷമായി നിറയുകയാണ
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളോടെയാണ് മദ്രസകളിലും പള്ളികളിലും ആഘോഷിക്കുന്നത് വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.
മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ ആഘോഷമാക്കുന്നത്. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്.
തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴ‌ഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. സമൃദ്ധിയുടെ ഉത്സവം, സന്തോഷത്തിന്റെ ഉത്സവം, ഒത്തുചേരലിന്റെ ആഘോഷം. എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിന്. അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള പാച്ചിലാണ് ഉത്രാടത്തിന്.
അതിനാല്‍ തന്നെ പൊതുയിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *