AI girlfriend

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തല്‍

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തല്. കേസിലെ പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖ്  വിവാഹം ചെയ്ത രണ്ട് ഭാര്യമാരെയും സ്വർണ്ണം കടത്താൻ ഊപയോഗിച്ചെനാണ് കണ്ടെത്തൽ. കുട്ടികളുടെയും യുവതികളുടെയും രഹസ്യഭാഗം വഴി സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ഫാറൂഖിന്റെ ഒരു ഭാര്യയെ കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു. 1.78 കിലോ സ്വര്‍ണമാണ് 28കാരിയായ യുവതി നാപ്കിനില്‍ ഒളിപ്പിച്ചു കടത്തിയത്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആര്‍ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതേതുടർന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ച റെവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി എത്തിയ ഫാറൂഖിനെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.
എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളുമായാണ് 34കാരന്‍ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *