നാസിലിന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.
കുറ്റിക്കാട്ടൂർ: (കോഴിക്കോട്) കുറ്റിക്കാട്ടൂർ പേര്യക്കടുത്ത
മാമ്പുഴയിൽ മുങ്ങി മരിച്ച
നാസിലിന് (20) നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.
ഏക മകൻ്റെ വേർപാടിൽ മനസ്സ് തകർന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ.
അന്ത്യകർമങ്ങൾക്ക്പിതാവ് സിദ്ധിഖ് കുവൈത്തിൽ നിന്നും ഉച്ചയോടെ കുറ്റിക്കാട്ടൂർ പേര്യയിലെ വീട്ടിൽ എത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് വൻജനാവലിയുടെ സാന്നിധ്യത്തിൽ
കണിയാത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നാസിലിൻ്റെ ഖബറടക്കം നടന്നു.
ഞായറാഴ്ച അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം വീടിൻ്റെ തൊട്ടടുത്തുള്ള പുഴയിൽ കുളിക്കുന്നതിനിടയിലാണ് നാസിൽ മരണത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി പ്പോയത്.ഉമ്മയുടെ സഹോദരനും കുട്ടികളും അപകട സമയം തൊട്ടടുത്ത് പുഴയിലും കരയിലും ഉണ്ടായിരുന്നു.
നാസിൽ മുങ്ങിപ്പോയത് അറിഞ്ഞ ഉടനെ തിരച്ചിൽ നടത്തി കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്ഥിരമായി പുഴയിൽ കുളിക്കാൻ പോകുന്ന നാസിലിന് നീന്തൽ നല്ല വശമാണെന്ന് സുഹൃത്തുക്കൻ പറഞ്ഞു. നീന്തുന്നതിനിടയിൽ വന്ന തളർച്ചയാവാം മുങ്ങിപ്പോവാൻ കാരണമെന്നാണ് വിശ്വസിക്കുന്നത്.
ജെ.ഡി.റ്റി. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയാണ് നാസിൽ
നാട്ടുകാർക്കും കൂട്ടുകാർക്കും നല്ലത് മാത്രം പറയാനുള്ള നാസിലിൻ്റെ വേർപാടൊടെ പേര്യയിലെ പണ്ടാരപ്പറമ്പത്ത് വീട്
ഇപ്പോൾ മൂകമാണ്.
സിദ്ധീഖ്-സലീന ദമ്പതികളുടെ ഏക മകനാണ് നാസിൽ.

