AI girlfriend

വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി:വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റി.

കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.

പുലർച്ചെ രണ്ട് മുക്കാലോട് കൂടിയായിരുന്നു അറസ്റ്റ്. 55A, 58, 55 I എന്നീ വകുപ്പുകളാണ് ആന്റോക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട്ടിലെ എക്‌സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.

ഒരു ദിവസത്തോളം നീണ്ട റിപ്പോർട്ടർ ടിവിയിലെ എസ്‌ഐടി പരിശോധനയ്ക്കിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ആന്റോയുടെ അറസ്റ്റ്. റിപ്പോർട്ടർ ടിവി ന്യൂസ്‌റൂമിൽ പോലീസ് കയറിയത് പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു.

മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലാണ് അഗസ്റ്റിൻ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെ ആന്റോയുടെ വീട്ടിൽ നിന്ന് അളവില്‍ കവിഞ്ഞ വിദേശമദ്യം കണ്ടെത്തുകയായിരുന്നു.
അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്ന് എസ്‌ഐടിയാണ് മദ്യം പിടികൂടിയത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *