AI girlfriend

ഗണേശോത്സ വത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പാലക്കാട് : ഗണേശോത്സവത്തിൽ സംഘർഷം .ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ്‌ എന്നിവർക്കെതിരെ കേസെടുത്തു

ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം ടൗണിലൂടെ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ഇരുസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും തുടർന്ന് വലിയ രീതിയിലുള്ള സംഘർഷവും ഉണ്ടാകുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാനും പിടിച്ചുമാറ്റാനും പൊലീസ് ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനിതാ പൊലീസിനെ മർദ്ദിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനായി ഒറ്റപ്പാലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *