AI girlfriend

ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ സംഘം യുവതിയെ ബലാത്സംഘം ചെയ്തു. 5 പേർ അറസ്റ്റിൽ

തൃശൂർ :തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ആരോപണം

യുവതിക്കൊപ്പം ഉണ്ടായിരുന്ന ആൺസുഹൃത്തിനെ സംഘം ആക്രമിച്ചതായും പരാതിയുണ്ട്. കയ്യും കാലും തല്ലിയൊടിച്ച ശേഷം ഇയാളെ തമിഴ്നാട്ടിലെ ആശുപത്രിയിൽ ഉപേക്ഷിച്ചെന്നാണ് വിവരം.

തിരുപ്പൂർ സ്വദേശിയായ ആൺസുഹൃത്തിന്റെ ഭാര്യ നൽകി ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *