AI girlfriend

ദുബായ്-ടെൽ അവീവ് ഫ്‌ളൈ ദുബായ് വിമാനം തകർക്കാൻ പൈലറ്റിന്റെ ശ്രമം, പിന്നാലെ റാഞ്ചൽ അലർട്ട്, സംഭവിച്ചത്

ദുബായ് :ദുബായില്‍ നിന്നും ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം തകര്‍ക്കാന്‍ പൈലറ്റുമാരില്‍ ഒരാള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അപായ മുന്നറിയിപ്പുകളെ തുടര്‍ന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കി. FZ 1073 എന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായത്.
വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു എന്നതായിരുന്നു ആദ്യം അപായ മുന്നറിയിപ്പുകള്‍ പുറത്ത് വന്നപ്പോഴുളള നിഗമനങ്ങള്‍. എന്നാല്‍ പൈലറ്റുമാരില്‍ ഒരാള്‍ വിമാനം തകര്‍ക്കാനുളള ശ്രമം നടത്തിയെന്നും സഹപൈല്റ്റ് ഇത് തടയാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വിമാനത്തില്‍ ഏറ്റമുട്ടല്‍ ഉണ്ടായി എന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍.
പൈലറ്റുമാരില്‍ ഒരാളുടെ വസ്ത്രത്തില്‍ ചോര പുരണ്ടിരിക്കുന്ന ചിത്രങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് വിമാനത്തിനുളളില്‍ സംഭവിച്ചത് എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. വിമാനത്തിനുളളില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിമാനത്തിനുളളില്‍ യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ദുബായില്‍ നിന്നും പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനത്തില്‍ നിന്നും ആദ്യം പുറത്ത് വന്ന അപായ സൂചനാ കോഡ് 7700 ആയിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ക്ക് ശേഷം വിമാന റാഞ്ചലിന്റെ അപായ സൂചനാ കോഡായ 7500 ആണ് അധികൃതര്‍ക്ക് ലഭിച്ചത്. ഈ അപായ മുന്നറിയിപ്പിന് പിന്നാലെ വിമാനം പൊടുന്നനെ താഴേക്ക് പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
34000 അടിയില്‍ നിന്നും 16600 അടിയിലേക്ക്, അതായത് 2 മിനുറ്റിനുളളില്‍ 17400 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചത്

Leave a Reply

Your email address will not be published. Required fields are marked *