AI girlfriend

ആരാധനാലയ ങ്ങൾക്കെതിരായ ആക്രമണം: ഡൽഹിയിൽ പ്രതിഷേധിച്ച എം.പിമാരും സമുദായ നേതാക്കളും കസ്റ്റഡിയിൽ

ന്യൂഡൽഹി:വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, വിവിധ സംസ്ഥാനങ്ങളിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അവ തകർക്കലും, വോട്ടർ പട്ടികയുടെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടികളിലെ ക്രമക്കേടുകൾ എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ‘മോണിറ്ററിംഗ് കമ്മിറ്റി ഫോർ ഇന്ത്യൻ മുസ്’ലിംസ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി നേതാക്കൾ അറസ്റ്റിൽ.
പള്ളികൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സംഘടിച്ച സമുദായ നേതാക്കളെയും ജനപ്രതിനിധികളെയും പ്രതിഷേധക്കാരെയുമാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്
ഡൽഹി പോലീസ് സമുദായ നേതാക്കളെയും വിദ്യാർത്ഥികളെയും പൗരന്മാരെയും വിവിധ പോലീസ് വാഹനങ്ങളിലും ബസുകളിലുമായി കയറ്റി നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. പ്രതിഷേധത്തിന് ഔദ്യോഗിക അനുമതിയില്ലാത്തതിനാലാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മാലിക് മുഅ്തസിം ഖാൻ, ലോക്സഭാ എം.പിമാരായ ഇഖ്റ ഹസൻ, മുഹിബ്ബുല്ല നദ്‌വി, സിയാവുർറഹ്മാൻ ബർഖ്, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് അബ്ദുൽ ഹഫീസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരെയാണ് പോലീസ് തടഞ്ഞുവെച്ചത്. ഇവർക്ക് പുറമെ നിരവധി സമുദായ നേതാക്കൾ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ നേതാക്കളെയും പ്രതിഷേധക്കാരെയും ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *