AI girlfriend

എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ ഡോ. സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്.

ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോ​ഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തതിലും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവരെ മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീര്‍ , കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി ഹണി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി അഭിജിത് , സി വി റിജുന്‍, കെ കെ രാഗില്‍ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത്. ജെഎഫ്‌സിഎം മട്ടന്നൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *