അപ്പാർട്ട്മെന്റിനു നേരെ വീണ്ടും ഇസ്രായേൽ ആക്രമണം ദമ്പതികൾ കൊല്ലപ്പെട്ടു.
ഗസ്സ :ഒക്ടോബർ 20 ചൊവ്വാഴ്ച ഗാസയിലെ ഒരു അപ്പാർട്ട്മെന്റിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും മറ്റുചിലർക്ക പരിക്കേൽക്കുകയും ചെയ്തു. ഹമാസ് പോരാളിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന്
പതിവു പോലെ ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഒക്ടോബർ 19 തിങ്കളാഴ്ച നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണവും ഉണ്ടായത്. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി ഒരു വർഷത്തിലേറെ പിന്നിട്ട ശേഷമാണ് ഈ സംഭവങ്ങൾ. എന്നാൽ, ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണെന്ന് അവകാശപ്പെട്ട് ഇസ്രായേൽ ദിവസേനയെന്നോണം നടത്തുന്ന ആക്രമണങ്ങൾ കാരണം ഗാസയിൽ മരണസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം ഗാസയിൽ 1,500-ലധികം ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവിടുത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഈ മന്ത്രാലയത്തെ, ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും സ്വതന്ത്ര വിദഗ്ധരും പൊതുവെ വിശ്വസനീയമായ ഒരു സ്രോതസ്സായിട്ടാണ് കണക്കാക്കുന്നത്. ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ ഭാഗമായ ഈ മന്ത്രാലയം, കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും പോരാളികളും തമ്മിൽ വേർതിരിവ് കാണിക്കുന്നില്ലെങ്കിലും, മരിച്ചവരിൽ പകുതിയോളം പേർ സ്ത്രീകളും കുട്ടികളുമാണെന്ന് വ്യക്തമാക്കുന്നു.

