AI girlfriend

‘കേരളത്തിലേത് കമ്മ്യൂണിസ്റ്റ് സർക്കാർ, സംസ്ഥാനത്ത് ഇസ്‌ലാം പ്രചരിപ്പിക്കാൻ അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് കിട്ടുന്നു’ ഫോർട്ട് കൊച്ചി ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അമൃത സിംഗിനെതിരെ പോലീസിൽ പരാതി.

കൊച്ചി:ഫോർട്ട് കൊച്ചിയിലെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷപരാമർശം നടത്തിയ വ്ലോഗർ അമൃത സിംഗിനെതിരെ
ഫ്രറ്റേണിറ്റിയും യൂത്ത് ലീഗും പരാതി നൽകി.
ഇൻസ്റ്റാഗ്രാം പേജ് ആയ ലിറ്റിചോക്കപ്പിനെതിരെയാണ് പരാതി
യൂത്ത് ലീഗ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകും.

കേരളത്തിലേത് കമ്മ്യൂണിസ്റ്റ് സർക്കാർ, സംസ്ഥാനത്ത് ഇസ്‌ലാം പ്രചരിപ്പിക്കാൻ അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് കിട്ടുന്ന തുടങ്ങിയ വിദ്വേഷ പരാമർശമാണ് വീഡിയോയിൽഫോർട്ട് കൊച്ചിയിൽ മുസ്‌ലിംകൾ വർധിക്കുന്നുവെന്ന പരാമർശം നടത്തിയ വീഡിയോവിലാണ് അമൃത് സിംഗ് കേരള സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നാട്ടുകാർ എന്നോട് പറഞ്ഞത് സർക്കാർ ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നും ഫണ്ട് വാങ്ങി ഇവിടെ മതം വളർത്താൻ ശ്രമിക്കുന്നുവെന്നാണ് അമൃത് സിംഗിൻ്റെ ആരോപണം. നോർത്ത് ഇന്ത്യക്കാരെ നിങ്ങൾക്ക് ഭയമാണോ? കേരളം മുഴുവൻ ഞാൻ സഞ്ചരിച്ച് എല്ലാം തുറന്ന് കാട്ടും. കേന്ദ്ര സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെടും ഇങ്ങനെ പോവുന്നു അമൃത് സിംഗിൻ്റെ വീഡിയോയിലെ ഭീഷണി. മുംബൈ സിജെപി പ്രതിഷേധത്തിന് എത്തിച്ചേർന്ന വിദ്യാർഥികളെ പാകിസ്ഥാനി ബംഗ്ലാദേശി കൂട്ടണമെന്ന് വിളിക്കുന്ന വീഡിയോവും അമൃത് സിംഗ് നിൻ്റെ ഇൻസ്റ്റാഗ്രാം പേജിലുണ്ട്.
വ്ലോഗറുടെ മതസ്പർധ ഉണ്ടാക്കുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇത് കൂടാതെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നും അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി സംസ്ഥാനത്ത് ഇസ്‌ലാം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഇതേ വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *