AI girlfriend

നാടിനെ ചേർത്തു നിർത്തി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് ‘സ്നേഹ ഭവന’ത്തിൻ്റെ പദധതി പ്രഖ്യാപനം നടത്തി.

കുറ്റിക്കാട്ടൂർ : മുതിർന്ന പൗരന്മാരെ ആദരിക്കാനും സ്നേഹിക്കാനും അവരെ കേട്ടു കൊടുക്കാനും കഴിയുന്ന കാഴ്ചപ്പാടുകൾ പകരുന്നതാണ് പാലിയേറ്റീവ് പ്രവർത്തനമെന്ന് അഡ്വ. ഫാത്തിമ തഹിലിയ പറഞ്ഞു.
കുറ്റിക്കാട്ടൂർ ഗോശാലി ക്കുന്നിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ്  കെയർ സ്നേഹേ ഭവനം ( Day care centr )പദധതിയുടെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ മുതിർന്ന പൗർമാരെ ചേർത്തു പിടിക്കാനുള്ള ചുവടുവെപ്പാണ്
സർക്കാർ പാസാക്കിയ പുതിയ ബില്ലെന്ന് അവർ
കൂട്ടിച്ചേർത്തു.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ മത സാമൂഹ്യ വ്യാപാര വ്യവസായ രംഗത്തെ വ്യക്തിത്വങ്ങളായ മാമുക്കുട്ടി വെള്ളക്കാട്ട് ,കെ മരക്കാർ ഹാജി,
എൻ കെ ജാഫർ ഹാജി ,പുഷ്കരൻ
പി എം ബാബു,അനീഷ് കുമാർ , എംടി മാമുക്കോയ,സിദ്ദീഖ് ഹാജി വിക്ടറി സോപ്സ്,ഷമീർ പാർക്ക്,
സി സലാം ഹാജി,അബ്ദുറ
ഹിമാൻ ഗോശാലിക്കുന്ന്,കോയ ഹാജി എടവന മേത്തൽ,
അനീഷ് കുമാർ,ബഷീർ പി പി
ടി എം ഷെരീഫ് മാസ്റ്റർ, എം.സി
സൈനുദ്ദീൻ ,
റിയാസ് ഗോശാലിക്കുന്ന്, ഇ എം നജീബ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

യശ്ശശരീരനായ  ഇഎം മുഹമ്മദ് ഹാജിയുടെ കുടുംബം പാലിയേറ്റീവിന് നൽകിയ സ്ഥലത്താണ് 3000 സ്സ്ക്വയർ ഫീറ്റിൽ 45 ലക്ഷം രൂപ ചിലവുള്ള  കെട്ടിടം നിർമിക്കുന്നത്

 

പാലിയേറ്റീവ് ചെയർമാൻ രവീന്ദ്രൻ പദധതി വിശദീകരിച്ചു.

ജനറൽ കൺവീനർ റഹ്‌മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും
സ്വാഗതസംഘം ട്രഷറർ ടി.ടി സുലൈമാൻ നന്ദിയും പറഞു.
സ്നേഹ ഭവനത്തിനുള്ള
ഓഫർ തുക വിവിധ വ്യക്തികളും കൂട്ടായ്മകളും ചടങ്ങിൽ വെച്ച് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *