ധർമ സ്ഥലയിലെ കുട്ടിയളടക്കം നൂറിലേറെ കുഴിച്ചു മൂടിയ സംഭവം അന്വേഷണം എസ്.ഐ ടി ക്ക്

മംഗളൂരു:ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവിൽ എത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഡിഐജി എം.എൻ അനുചേത്, വെസ്റ്റേൺ റേഞ്ച് ഐജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്‌ഐടി പ്രവർത്തനങ്ങൾക്ക് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്.

കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും മതിയായ സ്ഥലവും പൊലീസ് സ്റ്റേഷൻ സാമീപ്യവും അന്വേഷണ ആവശ്യങ്ങൾക്ക് സൗകര്യവും സുരക്ഷയും അനുയോജ്യമാണെന്ന് കണക്കാക്കുന്നു. നേരത്തെ മംഗളൂരുവിൽ എസ്ഐടി ഓഫീസ് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും, ധർമസ്ഥലയിൽ നിന്നുള്ള 75 കിലോമീറ്റർ ദൂരം അന്വേഷണത്തിന്റെ വേഗതക്കും കാര്യക്ഷമതക്കും തടസ്സമാവുമെന്ന അഭിപ്രായം ഉയർന്നു. ഇതേതുടർന്നാണ് എസ്ഐടിയുടെ പ്രവർത്തനം ബെൽത്തങ്ങാടിയിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

ഈ മാസം 19നാണ് കർണാടക സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപവത്കരിച്ചത്. ഡിഐജി (റിക്രൂട്ട്മെന്റ് ഡിവിഷൻ) എം.എൻ അനുചേത്, ഡിസിപി (സിഎആർ സെൻട്രൽ) സൗമ്യ ലത, എസ്പി (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ. ഇതിൽ സൗമ്യലത പിന്മാറിയിരുന്നു. ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ 20 പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചിട്ടുണ്ട്. ധർമ്മസ്ഥലയിൽ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് സ്പെഷൻ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കുന്നത്. വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. സംഭവത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാനാണ് പോലീസ് ശ്രമം
ധർമസ്ഥാലയിൽ
നൂറിലേറെ സ്ത്രീകളുടെ മൃതദേഹം കുഴിച്ചു മൂടിയ ശുചീകരണ തൊഴിലാളി കോടതിയിൽ മൊഴി നൽകിയിരുന്നു
കുട്ടികളടക്കം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവയായിരുന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.
നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴി
താൻ കുഴിച്ചു മൂടിയതെന്ന് ഇയാൾ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്.
ദക്ഷിണ കന്നഡ എസ് പി അസ്ഥികൾ പരിശോധനയ്ക്കായി ഏറ്റെടുത്തിരുന്നു. മൃതദേഹങ്ങൾ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു.

ധ​ർ​മ​സ്ഥ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു​കീ​ഴി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. നേ​ത്രാ​വ​തി ന​ദി​ക്ക​ടു​ത്തും പ​രി​സ​ര​ത്തും പ​തി​വാ​യി ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്തു. സാ​ധാ​ര​ണ ജോ​ലി എ​ന്ന നി​ല​യി​ലെ തു​ട​ക്കം ക്ര​മേ​ണ ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക എ​ന്ന ഭ​യാ​ന​ക അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​ക​ളോ ആ​ക​സ്മി​ക മു​ങ്ങി​മ​ര​ണ​ങ്ങ​ളോ ആ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.
മി​ക്ക മൃ​ത​ദേ​ഹ​ങ്ങ​ളും സ്ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. അ​വ​യി​ൽ പ​ല​തും വ​സ്ത്ര​ങ്ങ​ളോ അ​ടി​വ​സ്ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. മു​റി​വു​ക​ളും ശ്വാ​സം​മു​ട്ടി​ച്ച​തി​ന്റെ അ​ട​യാ​ള​ങ്ങ​ളും കാ​ണ​പ്പെ​ട്ടു. 1998ഓ​ടെ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​പ​ക​രം ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കാ​ൻ ത​ന്റെ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.
വി​സ​മ്മ​തി​ക്കു​ക​യും പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ത​ന്നെ ക​ഠി​ന​മാ​യി മ​ർ​ദി​ച്ചു. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ നി​ന്നെ ക​ഷ​ണ​ങ്ങ​ളാ​ക്കും, നി​ന്റെ ശ​രീ​രം മ​റ്റു​ള്ള​വ​രെ​പ്പോ​ലെ കു​ഴി​ച്ചി​ടും, നി​ന്റെ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും ബ​ലി​യ​ർ​പ്പി​ക്കും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.
നേ​ര​ത്തെ ഈ ​ജോ​ലി വ​ഹി​ച്ചി​രു​ന്ന ആ​ളെ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യി​രു​ന്നു. പോലീസിന് മൊഴി നൽകിയ ശുചീകരണ തൊഴിലാളി നടത്തിയ  വെളിപ്പെടുത്തലില  കാര്യങ്ങൾ അന്വേഷിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *