സ്വാമിയായി വേഷം മാറി ഭക്തർക്ക് അനുഗ്രഹം നൽകിവന്ന പോക്സോ കേസ് പ്രതി പിടിയിൽ.
ആലത്തൂർ :സ്വാമിയായി വേഷം മാറി ഭക്തർക്ക് അനുഗ്രഹം നൽകിവന്ന പോക്സോ കേസ് പ്രതി പിടിയി
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആലത്തൂർ ചിറ്റിലഞ്ചേരി പാറക്കൽകാട് ശിവകുമാർ (51) ആണ് പിടിയിലായത്. 2021ലായിരുന്നു സംഭവം. ജാമ്യമെടുത്ത ശേഷം ശിവകുമാർ ഒളിവിൽ പോകുകയായിരുന്നു. താടിയും മുടിയും വളർത്തി സന്യാസി വേഷത്തിൽ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ താമസിച്ച് അവിടെ എത്തുന്ന ഭക്തർക്ക് അനുഗ്രഹം നൽകിവരികയായിരുന്നു
പ്രതി ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചു. ഇതിനിടെയാണ് ശിവകുമാർ തമിഴ്നാട്ടിലുണ്ടെന്ന രഹസ്യ വിവരം പൊലീസിനു ലഭിച്ചത്. തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ആലത്തൂർ പൊലീസ് അവിടെ എത്തി പിടികൂടുകയായിരുന്നു. 2021ലെ ഇയാളുടെ രൂപവുമായി ഏറെ വ്യത്യാസം ഉണ്ടായിരുന്നു. ആലത്തൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

