പ്രാർഥന ഫലം കണ്ടെന്ന് ആരാധകർ, ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.

 

കൊച്ചി |മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയില്‍ സജീവമാവുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകള്‍ ഓര്‍മിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണന്‍സ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച വാര്‍ത്തകള്‍ക്കുപിന്നാലെ മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാട് ഓര്‍മിപ്പിച്ചും കമന്റുകളുണ്ട്. ലാലേട്ടന്റെ പ്രാര്‍ഥന ഫലം കണ്ടുവെന്നാണ് കമന്റ്‌.
എമ്പുരാന്റെ റിലീസിന് മുമ്പായി നടത്തിയ ശബരിമല ദര്‍ശനത്തിനിടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു വഴിപാട് നടത്തിയത്. മമ്മൂട്ടിക്കായി ഉഷഃപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ നടത്തിയത്.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മമ്മൂട്ടി കുറച്ചുകാലമായി സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാര്‍വതി അറിയിച്ചിരുന്നു. നിര്‍മാതാക്കളായ എസ്. ജോര്‍ജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടന്‍ രമേഷ് പിഷാരടി, എംപിമാരായ കെ.സി. വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ് അടക്കം നിരവധിപ്പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

 


വലിയൊരു അപകടത്തിൽ നിന്ന് അനേകായിരങ്ങളുടെ പ്രാർഥനകളുടെയും ചികിത്സയുടെയും ഫലമായി ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് ഉമാ തോമസ് എം.എൽ.എ.യുടെ പോസ്റ്റിൽ സ്വന്തം അനുഭവം പങ്കു വെച്ചു
ഇപ്പോഴിതാ മമ്മൂട്ടി രോഗമുക്തി നേടി സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുന്നു​വെന്ന വാർത്തകളോട് പ്രതികരിക്കുകയാണ് അവർ. എണ്ണിയാലൊടുങ്ങാത്ത പ്രാർഥനകളുടെ പിൻബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരാളുടെ ആശ്വാസം നന്നായി അറിയുന്ന ഒരാളാണ് താൻ എന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ഓർമയിലേക്ക് തിരിച്ചു വന്ന ദിവസങ്ങളിൽ താനാദ്യം കണ്ട ആശംസ സന്ദേശവും മമ്മൂട്ടിയുടേതായിരുന്നുവെന്നും അദ്ദേഹം രോഗമുക്തി നേടിയെന്ന വാർത്തയറിയുമ്പോൾ മനസിന് തണുപ്പും സന്തോഷവും അനുഭവപ്പെടുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റും മേക്കപ് മാനുമായ എസ്. ജോർജും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.”സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽനിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി” എന്നാണ് ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ രമേഷ് പിഷാരടിയും മാലാ പാർവതിയും പോസ്റ്റുകളുമായി എത്തി. ജോൺ ബ്രിട്ടാസും മമ്മൂട്ടിയുടെ രോഗശാന്തിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതികരിച്ചിരുന്നു
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴുമാസത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. വിനായകനും ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.
പിന്നാലെ മഹേഷ് നാരായണന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *