വെള്ളിപ്പറമ്പിൽ ജീവന് ഭീഷണിയായി പരസ്യ ബോർഡ്.
കുറ്റിക്കാട്ടൂർ: ബിൽഡിങ്ങിന് മുകളിൽ സ്ഥാപിച്ച പരസ്യബോർഡ്കൾ ജീവന് ഭീഷണിയാവുന്നു
വെള്ളിപ്പറമ്പ് 5-ാം മൈലിൽ രണ്ട് നില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കാറ്റിൽ ഉലയുന്നത് ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്നതായി പരാതി.
കഴിഞ്ഞ ദിവസത്തെ കാറ്റിൽ ബോർഡിലെ ഫ്ലക്സ് കീറി പറിഞ്ഞ് നിലത്തേക്ക് പതിച്ചിരുന്നു.
മിക്ക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡ് സുരക്ഷിതത്വം ഉറപ്പ് വരുത്താത്തതാണ്.
ഏത് സമയവും കനത്ത കാറ്റിൽ ഇവ നിലം പതിക്കും.

