നബിദിനം ; നാടെങ്ങും ആഘോഷം.
കോഴിക്കോട് :പ്രവാചകൻ്റെ1500ാം ജന്മദിനത്തിൻ്റെ ഭാഗമായി നാടിൻ്റെ വിവിധയിടങ്ങളിൽ ഇന്നലെയും ഇന്നുമായി
നബിദിന റാലികളും അന്ന ദാനവും പ്രകീർത്തന പരിപാടികളുമായി നാടെങ്ങും ആഘോഷ ത്തിലാണ്.
സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. കേരളത്തിലെ മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് മീലാദാഘോഷം
മഅ്ദിൻ
അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത്
സ്‌നേഹറാലി നടന്നു.
കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും വിവിധ മഹല്ലുകളിലും കുട്ടികളുടെ കലാപരി പാടിയും റാലികളും സംഘടിപ്പിച്ചു. ഇരു സമസ്തയുടെയും നേ തൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
നബി ദിന സന്ദേശം
സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യർ
കാന്ത പുരം അബൂബക്കർ മുസ്‌ലിയാർ.
മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളിലൂടെയാണ് ലോകമെമ്പാടും നബിയെ ഓര്‍ക്കുന്നത്
ധാര്‍മികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്നും സര്‍വര്‍ക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.
പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും പ്രത്യേകം പരിഗണിക്കുക, സംഘര്‍ഷരഹിത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക തുടങ്ങി മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങളിലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടക്കുന്ന പ്രഭാത പ്രകീര്‍ത്തന സദസ്സ് നടന്നു.

