കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി മട്ടന്നൂർ പുഴയിൽ വീണു. തിരച്ചിൽ തുടരുന്നു.
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയാ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
അതെസമയം കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയ തൻഹ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനാഗങ്ങളും ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.

