കുറ്റിക്കാട്ടൂർ ടൗണിൽവാഹനങ്ങളുടെ ലോഗോ സ്റ്റിക്കർ മോഷ്ടിക്കുന്ന മൂവർ സംഘം സി.സി. ടി.വി. ക്യാമറയിൽ

കുറ്റിക്കാട്ടൂർ:പാർക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും
ബ്രാൻ്റിങ് സ്റ്റിക്കറുകൾ അടക്കമുള്ള വിലപിടിപ്പുള്ള
വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം സി.സി. ടി വി ക്യാമറയിൽ.

കുറ്റിക്കാട്ടൂർ യതീംഖാന കോമ്പൗണ്ടിൽ നിർത്തിയിട്ടിരിക്കുന്ന കാറിൻ്റെ കമ്പനി ലോഗോ സ്റ്റിക്കർ വിദഗ്ദമായി പൊളിച്ചെടുക്കുന്നതിനിടയിലാണ് ഇവർ ക്യാമറായിൽ പതിഞ്ഞത്.
മൂന്ന് പേർ അടങ്ങുന്ന സംഘം അമീൻ  ഫൈസലിൻ്റെ കാറിൻ്റെ ലോഗോയാണ് പൊളിച്ചു മാറ്റിയത്.
നേരത്തെ ഇതേ കാറിൻ്റെ പിറകു വശത്തെ സ്റ്റിക്കർ അടർത്തി മാറ്റിയത് ശ്രദ്ധയിൽപ്പെട്ട ഉടമ
പിന്നീട് ക്യാമറ പരിശോധിച്ചപ്പോഴാണ് കാറിൻ്റെ മുൻ വശത്ത ലോഗോ അടർത്തി മാറ്റുന്ന സംഘത്തെ കണ്ടെത്തിയത്.
ഇതിന് വലിയ വില ലഭിക്കും എന്നത് കൊണ്ടാണ് ആരും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ഇവ മോഷ്ടിക്കുന്നത്. ഇതു വരെ ഈ മൂവർ സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇവർ സമാനമായ രീതിയിൽ മറ്റിടങ്ങളിലും ഈ രീതിയിൽ കളവു നടത്തിയതായി അറിയാൻ കഴിഞ്ഞു.
വാഹനങ്ങളിൽ നിന്നും കളവു നടത്തുന്നത് പരിസരം നിരീക്ഷിച്ച ശേഷമാണെന്ന് സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും കാണാൻ കഴിയും. അമീൻ ഫൈസൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *