ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ. എസ്ഡിപിഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും.
കുറ്റിക്കാട്ടൂർ : പലസ്ഥീനിൻ്റെ മണ്ണിൽ ദിനംപ്രതി നൂറു കണക്കിന് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും ക്ലസ്റ്റർ ബോംബ് ഉൾപ്പെടെ ഉപയോഗിച്ച് വംശഹത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേലിൻ്റെ കാടത്തത്തിൽ പ്രതിഷേധിച്ചു എസ്ഡിപിഐ കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റി കുറ്റിക്കാട്ടൂരിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു റാലിയും സംഗമവും സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂർ വാഗൺ മാർട്ട് പരിസരത്തുനിന്ന് ആരംഭിച്ച റാലി കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു.റാലിക്ക് നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി, ജോയിന്റ് സെക്രട്ടറി കബീർ കെ കെ,വൈസ് പ്രസിഡണ്ട് റഷീദ് കുറ്റിക്കാട്ടൂർ,ഹുസൈൻ ഇരിങ്ങല്ലൂർ,റഷീദ് കെ പി,സീനത്,സബൂറ, ഷർജിന,അഹ്‌മദ് കുട്ടി,റിയാസ് കെ പി എന്നവർ നേതൃത്വം നൽകി.തുടർന്നു നടന്ന ഐക്യദാർഢ്യ സംഗമത്തിൽ റസാഖ് കാരന്തൂർ വിഷയാവതരണംനടത്തി.ഹനീഫ പാലായി, റഷീദ് കുറ്റിക്കാട്ടൂർഎന്നിവർ സംസാരിച്ചു.

