മലബാറുകാർക്ക് ആശ്വാസമായി മംഗലാപുരത്ത് നിന്ന് ഷൊർണൂരിലേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ.
‘കോഴിക്കോട്:അവധിക്കാലത്ത് മലബാറിൻ്റെ യാത്രാ ദുരിതം പരിഹരിക്കാൻ
താത്കാലിക പ്രത്യേക ട്രെയിൽ സർവീസ് ഒരുക്കി റെയിൽവെ മംഗലാപുരം- ഷൊർണൂർ സ്പെഷ്യൽ പാസഞ്ചർ.
ഇന്ന് മുതൽ ഓടി തുടങ്ങും.
ഇന്ന് വൈകിട്ട് ആറിന് പാസഞ്ചർ ട്രെയിൽ മംഗലാപുരത്ത് നിസും പുറപ്പെടും.
നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേ മംഗലാപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിൻ ഓടിക്കുന്നത്. ശനിക്കും ഞായറിനും പുറമെ തിങ്കളും ചൊവ്വയും അവധിയായതിനാൽ വിദ്യാർഥികൾ, അധ്യാപകർ ഉൾപെടെയുള്ളവർക്ക് ഈ ട്രെയിൻ ഏറെ ആശ്വാസമാകും. ഇന്ന് വൈകിട്ട് ആറ് മണിക്കാർ ട്രെയിൻ മംഗലാപുരത്ത് നിന്ന് പുറപ്പെടുക. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ഈ ട്രെയിൻ ഉണ്ടാകും.
രാത്രി 12.30-ന് ട്രെയിൻ ഷൊര്‍ണൂർ ജംങ്ഷനിലെത്തും. ആകെ 15 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. 13 ജനറല്‍ കോച്ചുകളുണ്ടാകും. കാസര്‍കോട്- 6.38, കാഞ്ഞങ്ങാട്- 7.04, നീലേശ്വരം- 7.13, ചെറുവത്തൂര്‍- 7.20, പയ്യന്നൂര്‍- 7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍- 8.07, തലശ്ശേരി- 8.38, മാഹി- 8.49. വടകര- 9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്- 9.52, ഫറോക്ക്- 10.09, തിരൂര്‍- 10.38, കുറ്റിപ്പുറം- 10.59. ഷൊര്‍ണൂര്‍- 12.30 എന്നിങ്ങനെയാണ് സ്റ്റോപ്പും ട്രെയിൻ എത്തിച്ചേരുന്ന സമയവും.

