ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ: ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു’ സുന്നി മഹല്ല് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം വിവിധ മസ്ജിദുകളിൽ
ജുമഅ പ്രാർഥനക്കു ശേഷം ഗസ്സ കോർണറുകൾ സംഘടിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത വർ
ഗസ്സക്കൊപ്പം ചേർന്നു നിൽക്കുമെന്ന് പ്രതിഞ്ജയെടുത്തു.
കുറ്റിക്കാട്ടൂർ പ്രദേശത്തെ മഹല്ലുകളിൽ മസ്ജിദ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
വിശന്നു മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ഇസ്രായേലി ക്രൂരതക്കെതിരെ ചെറുത്തു നിൽപ്പിന്റെ ശ്രമം നടത്തുന്ന പലസ്തീനിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് എസ് വൈ എസ് കുന്ദമംഗലം സോൺ കുറ്റിക്കാട്ടൂരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് അഷ്റഫ് അഹ്സനി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് , സയ്യിദ് ത്വാഹാ തങ്ങൾ പെരുമണ്ണ, അഷ്‌റഫ് കാരന്തൂർ , സ്വലാഹുദ്ദീൻ മുസ് ലിയാർ , ബഷീർ ഹാജി, ശരീഫ് കാരന്തൂർ , തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. റാഫി സഖാഫി പേരു റാലിയെ അഭിസംബോധന ചെയ്തു പ്രഭാഷണം നടത്തി.

