ട്രമ്പിൻ്റെ നിർദ്ദേശങ്ങളോട് പ്രതികരിച്ച് ഹമാസ് , ഗസയിൽ ബോംബിടുന്നത് ഉടൻ നിർത്തുക. ട്രംമ്പ്

ദോഹ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയോടുള്ള പ്രതികരണം ഹമാസ് സമർപ്പിച്ചു, ഗസ്സ മുനമ്പിൻ്റെ ഭരണം പലസ്തീൻ ടെക്നോക്രാറ്റുകൾക്ക് കൈമാറാനും എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാനും ഗ്രൂപ്പ് സമ്മതിച്ചതായി അൽ ജസീറ റിപ്പോർട്ട്
യുദ്ധം നിർത്തലാക്കാനുള്ള ട്രംപിന്റെ 20 ഇന പദ്ധതിയോടുള്ള ഹമാസ് പ്രതികരണം വെള്ളിയാഴ്ച കൈമാറിയിരുന്നു എന്നാൽ ഞായറാഴ്ച വരെ ട്രംപ് ഈ നിർദ്ദേശത്തോട് പ്രതികരിക്കാൻ ഹമാസിന് സമയം നൽകിയിരുന്നു.
ശനിയാഴ്ച രാവിലെ, ഇസ്രായേലിനോട് ഗസയിൽ ബോംബിടുന്നത് ഉടൻ നിർത്താൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഹമാസ് “ശാശ്വത സമാധാനത്തിന് തയ്യാറാണ്” എന്ന് കൂട്ടിച്ചേർത്തു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പറയുന്നു. ഗസയിലെ ആക്രമണ പ്രവർത്തനങ്ങൾ കുറയ്ക്കാൻ സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ
ഗസയിലെ ഗ്രൗണ്ടിൽ, മധ്യ ഗാസ മുനമ്പിലെ ദെയ്ർ എൽ-ബലായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയുടെ ഹാനി മഹ്മൂദ്, ട്രംപ് ആവശ്യപ്പെട്ടതുപോലെ പ്രദേശത്ത് ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിച്ചോ എന്ന് വ്യക്തമല്ലെന്ന് പറഞ്ഞു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച്, ഇന്ന് രാവിലെ ബോംബാക്രമണത്തിന്റെയും അത്യധികമായ ഫയർ പവറിന്റെ ഉപയോഗത്തിന്റെയും തീവ്രത തീർച്ചയായും കുറവാണ്, ഇത് പൂർണ്ണമായ ഒരു നിർത്തലാക്കലിന്റെ തുടക്കമായിരിക്കാം. പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല”, മഹ്മൂദ് പറഞ്ഞു.
ഇതിനിടെ ഗസയിലെ യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും സഹായം ഉടന്‍ എത്തിക്കാനും കുടിയിറക്കം തടയാനുമുള്ള അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ഹമാസ്. ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ തടവുകാരുടെ കൈമാറ്റമെന്ന വ്യവസ്ഥ പ്രകാരം ഗസ മുനമ്പില്‍ തടവിലുള്ള എല്ലാ അധിനിവേശത്തടവുകാരെയും (ജീവനുള്ളതും മരിച്ചതും) വിട്ടയക്കാമെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. അവരെ വിട്ടയക്കാന്‍ ഫീല്‍ഡില്‍ ഉചിതമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. ഇതിന്റെ വിശദാംശങ്ങള്‍ മധ്യസ്ഥര്‍ വഴി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.
ഗസയുടെ ഭരണം ഫലസ്തീനി ദേശീയ സമവായത്തിന്റെ അടിസ്ഥാനത്തില്‍, അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയുള്ള സ്വതന്ത്രമായ ഫലസ്തീനി വിദഗ്ദര്‍ക്ക് കൈമാറാന്‍ തയ്യാറാണ്.
എന്നാല്‍, ഗസ മുനമ്പിന്റെ ഭാവിയെയും ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെയും കുറിച്ചുള്ള, ട്രംപിന്റെ, നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങള്‍ കൂട്ടായ ദേശീയ നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായിരിക്കും. അക്കാര്യം സമഗ്രമായ ഫലസ്തീനി ദേശീയചട്ടക്കൂടിനുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അതില്‍ ഹമാസ് പൂര്‍ണ ഉത്തരവാദിത്തത്തോടെ പങ്കെടുക്കും.
ഗസ മുനമ്പില്‍ നടക്കുന്ന ആക്രമണവും വംശഹത്യയും അവസാനിപ്പിക്കാനും ഫലസ്തീനികളുടെ അവകാശങ്ങള്‍, ഉയര്‍ന്ന താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്ന് ഹമാസ് അറിയിച്ചു. വിവിധ ഫലസ്തീനി സംഘടനകളുമായും സഹോദര രാഷ്ട്രങ്ങളുമായും മധ്യസ്ഥരുമായും ചര്‍ച്ച നടത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *