നിശബ്ദമായി സേവനം ചെയ്ത ഗ്രാമത്തിൻ്റെ അഭിമാനങ്ങളെ എഷ്യൻഗ്രാഫ് ഗ്രാമപൾസ് ആദരിച്ചു.
പാഴൂർ: സമൂഹത്തിന്റെ വളർച്ചയ്ക്കും പുതു തലമുറയ്ക്കും പ്രചോദനമായ വ്യക്തികളെ എഷ്യൻഗ്രാഫ് ദിനപത്രം
ആദരിച്ചു.

വി.ടി. അഹമ്മദ്‍കുട്ടി മൗലവി (70 വർഷത്തെ അധ്യാപന സേവനം), കോമോയിൻ ഹാജി (60 വർഷത്തെ കാർഷിക സേവനം), കുഞ്ഞൻ പെരുവാട്ടിൽ (50 വർഷത്തെ കാർഷിക സേവനം),സി.ടി. അഷറഫ് (നാരങ്ങാളി റെസ്റ്റോറന്റ്, നാടിന്റെ അഭിമാനമായ സംരംഭം), പർദ ഇൻ മുസ്തഫ (33 വർഷത്തെ സേവനം),അമ്മാളു ചക്കാലൻ കുന്നത്ത് (കളിമൺ പാത്ര നിർമാണം),
കെ.വി. ആലിക്കുട്ടി താത്തൂർപൊയിൽ (40 വർഷത്തെ സമർപ്പിത പത്രവിതരണ സേവനം),കുഞ്ഞഹമ്മദ് വി.ടി. (50 വർഷത്തെ വ്യാപാര സേവനം),
സലീം സി.ടി. (40 വർഷത്തെ മത്സ്യവ്യാപാര സേവനം), മുഹമ്മദ് സി കെ (40 വർഷത്തെ ഫ്ലോർ മിൽ സേവനം), വിജയൻ പി എ ( 40 വർഷത്തെ ടൈലറിങ് സേവനം), അഹമ്മദ് കുട്ടി ഇ ( 40 വർഷത്തെ വ്യാപാര സേവനം), അബ്ദുൽ റഷീദ് സി ടി ( 40 വർഷത്തെ വ്യാപാര സേവനം) എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങിൽ ഒളിക്കൽ ഗഫൂർ (പ്രസിഡന്റ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), നാസർ എസ്റ്റേറ്റ്മുക്ക് (ജില്ലാ പഞ്ചായത്ത് അംഗം, കോഴിക്കോട്), ഇ.പി. വത്സല (വാർഡ് മെമ്പർ), ഡോ. കെ. റിയാസ് (അസിസ്റ്റന്റ് പ്രൊഫസർ, എം.എ.എം.ഒ. കോളേജ്, മണാശ്ശേരി), സി. കെ. ചന്ദ്രൻ, ഉണ്ണിമോയി പി.പി., മുഹമ്മദ് ഇഖ്‌ബാൽ പി. എന്നിവർ പ്രധാന അതിഥികളായി പങ്കെടുത്തു.
പി.ടി. അമീൻ, ഡോ. സി. കെ. ഷമീം, എൻ.എം. ഷഹീർ പാഴൂർ, ഗിരീഷ് പി.കെ., സഫറുള്ള ടി., രീശ്മ പി., അമീൻ ഷാഫിദ് എന്നിവർ വേദിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

