വെടി നിർത്തൽ കരാർ കാറ്റിൽപ്പറത്തി ഇസ്റാഈൽ അക്രമണം , കുടുംബത്തിലെ 11പേർ കൊല്ലപ്പെട്ടു.
ഗസ്സ : അധിനിവേശത്തിൻ്റെ രക്ത ദാഹ ത്തിൽ ഒരു കുടുംബത്തിലെ 11 പേർ വധിക്കപ്പെട്ടു. ഗാസയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയിൽ പലസ്തീൻകുടുംബത്തിലെ 11 പേരാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസം മുമ്പ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ അക്രമണമാണ് ഇത്.
വെടി നിർത്തലിന് ശേഷം ഇതു വരെ 28 പേരെ ഇസ്റാഈൽ വധിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഗാസ നഗരത്തിലെ സെയ്തൂൺ പരിസരത്ത് അബു ഷാബാൻ കുടുംബം സഞ്ചരിച്ചിരുന്ന സിവിലിയൻ വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ടാങ്ക് ഷെൽ പ്രയോഗിച്ചാണ് തോടെയാണ് ആക്രമണം നടത്തിയത് സിവിൽ ഡിഫൻസ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ
ഇസ്റാഈൽ തടവറയിൽ കഴിഞ്ഞവരെ ക്രൂരമായ പീഢനത്തിന് വിധേയമാക്കിയതിൻ്റെ തെളിവുകൾഇസ്റാഈൽ കൈമാറിയ മൃത ശരീരങ്ങളിൽ കാണുന്നുണ്ടന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു.
പലതും അഴുകിയ നിലയിലും കണ്ണ് കെട്ടിയ നിലയിലുമായിരുന്നു.
കരാറിന് ശേഷം റഫ
അതിർത്തി തുറക്കില്ല എന്നാണ് ഇസ്റാഈൽ പറയുന്നത്.
വെടി നിർത്തൽ ലംഘിച്ച ഇസ്റാഈലിനെ അതിന് പ്രേരിപ്പിക്കാൻ ഹമാസ് ട്രംബിനോട് ആവശ്യപ്പെട്ടു.

