പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് പേർ മരിച്ചു
കാസർകോട്: പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറികാസർഗോഡ്അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഫാക്ടറിയിലെ ബോയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

