ടിപ്പർ ലോറി സർക്കാർ ബസിന് മുകളിലേക്ക് മറിഞ്ഞു അവകടം. 24 പേർ മരിച്ചു.
തെലുങ്കാന :വികരാബാദ് ജില്ലയിലെ ചെവെല്ലയ്ക്കടുത്ത് ചരല്‍ ലോഡുമായി വന്ന ടിപ്പർ ലോറി സർക്കാർ ബസില്‍ ( ടിആർടിസി) ഇടിച്ച് മറിഞ്ഞ്ല ഡ്രൈവർ അടക്കം 24 മരണം.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രക്ക് ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാവുമെന്നാണ് പ്രാഥമിക നിഗമനം. 50 ഓളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത് , അപകടത്തെ തുടർന്ന് ട്രക്കിലെ ചരല്‍ യാത്രക്കാരുടെ മുകളിലേക്ക് മേല്‍ വീണു.
ബിജാപൂര് ഹൈവേയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ബസില് നിന്ന് നീക്കി ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഇരുവശത്തേക്കും ഗതാഗതം വഴിതിരിച്ചുവിടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ഉടൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ബസ് അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ഉടൻ ഹൈദരാബാദിലേക്ക് മാറ്റി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിമാർക്കും മുഖ്യമന്ത്രി നിർ ദേശം നല്‍കി. മന്ത്രിമാരോടും സംഭവ സ്ഥലത്തേക്കെത്താൻ നിർദ്ദേശമുണ്ട്.

