ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്ര മരിച്ചു എന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് കുടുംബം , മരുന്നിനോട് പ്രതികരിക്കുന്നു.
മുംബൈ:മുതിർന്ന നടനും ബോളിവുഡ് ഇതിഹാസവുമായ ധർമ്മേന്ദ്ര മരിച്ചു എന്ന റിപ്പോർട്ടുക അടിസ്ഥാന രഹിതമാണെന്ന് മകൾ
ഇഷ ഡിയോളും ഹേമമാലിനിയും പുറത്തു വിട്ട റിപ്പോർട്ടിൽ പറഞ്ഞു. ധർമേന്ദ്ര മരിച്ചു എന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ അടക്കം പുറത്തു വിട്ടിരുന്നത്.ഇത് തികച്ചു അടിസ്ഥാന രഹിതമാണെന്നും മുംബയിലെ കാൻഡി ആശുപത്രിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതൽ
നിരവധി ഉന്നത വ്യക്തികൾ റിപ്പോർട്ടുകളോട് പ്രതികരിക്കുകയും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു, ധർമ്മേന്ദ്രയുടെ മരണത്തെക്കുറിച്ചുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഇഷ ഡിയോളും ഹേമ മാലിനിയും എല്ലാവരെയും വിമർശിച്ചതിനെത്തുടർന്നാണ് അവർ പോസ്റ്റുകൾ നീക്കം ചെയ്തത്.നടൻ സുഖം പ്രാപിക്കുന്നുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ശേഷം, ഹേമ മാലിനിയും ഇഷ ഡിയോളും ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിക്കുകയും ചെയ്തതായി ഇവർ വ്യക്തമാക്കി
(നേരത്തെ മരിച്ചു എന്ന റിപ്പോർട്ട് പുറത്തു വിട്ടതിൽ നിർവ്യാജം ഖേദിക്കുന്നു – എഡിറ്റർ)

