കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ചു.

ഗുരുവായൂർ: കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ച.  അങ്കിളിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കയാണ്  കുട്ടികൾ . വെള്ളിയാഴച സ്ളിലേക്ക്‌ പോകുന്നതിനിടെയാണ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചത് . പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്‌കൂളിലെ ബസ് ഡ്രൈവർ ചക്കംകണ്ടം മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്.യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കിനിർത്തി. വെള്ളിയാഴ്‌ച രാവിലെ കാർഗിൽ നഗറിലാണ് സംഭവം. നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവർ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ അമ്പരപ്പിലായി
അപ്പോഴേക്കും ബസ് അരികിൽ ഒതുക്കിനിർത്തിയ രാജൻ കുഴഞ്ഞുവീണു. ഇതോടെ കുട്ടികൾ കൂട്ടക്കരച്ചിലായി. നാട്ടുകാർ ഓടിവന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളെ പിന്നീട് നാട്ടുകാർ സ്‌കൂളിലെത്തിച്ചു. പിന്നീട് രാജന്റെ മരണവിവരമറിഞ്ഞപ്പോൾ കുട്ടികൾ ഒന്നടങ്കം കരച്ചിലായി. അവരുടെ പ്രിയപ്പെട്ട അങ്കിളായിരുന്നു ഡ്രൈവർ രാജൻ. മൃതദേഹം കാണിക്കാനായി സ്‌കൂളിൽനിന്ന് കൊണ്ടുപോയ കുട്ടികളിൽ ചിലർ അന്ത്യചുംബനം നൽകുന്ന കാഴ്‌ച കണ്ടുനിന്നവരെയും കരയിച്ചു. പാലുവായ് മാടാനി വീട്ടിൽ പരേതനായ കുഞ്ഞിമോന്റെയും തങ്കയുടെയും മകനാണ് രാജൻ. ഭാര്യ: രമണി.

Leave a Reply

Your email address will not be published. Required fields are marked *