നടിയെ അക്രമിച്ചകേസിൽ പ്രതികൾക്ക് 12 വർഷം കഠിന തടവ്, പ്രമാദമായ കേസിൽ പ്രതികളായ ആറുപേർക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് സജി ചെറിയാൻ

കൊച്ചി:നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ സെൻസേഷൻ ശിക്ഷ വിധിക്കുന്നതിൽ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല എന്ന് കോടതി പറഞ്ഞു. കുറ്റക്കാർ എല്ലാം 40 വയസ്സിന് താഴെയുള്ളവരാണെന്നും കോടതി പറഞ്ഞു. വിധി പറയുന്നതിനിടെ കോടതി നിർഭയ കേസ് പരാമർശിച്ചു. സ്ത്രീയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റം സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ ശിക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു. ഇരയായ വ്യക്തി അനുഭവിച്ച ഭയം, അപമാനം, നിസ്സഹായത എന്നിവ കോടതി ഗൗരവത്തോടെ കണ്ടു. ഒന്നാം പ്രതി (പൾസർ സുനി) ഒഴികെയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും, എല്ലാവരും 40 വയസ്സിൽ താഴെയുള്ളവരായതും വധശിക്ഷയോ ജീവപര്യന്തമോ നൽകാതിരിക്കാൻ കാരണമായി. ഇവർക്ക് തിരുത്തപ്പെടാൻ അവസരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഇത്രയും പ്രമാദമായ കേസിൽ പ്രതികളായ ആറുപേർക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് സജി ചെറിയാപറഞ്ഞു. കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി ആവർത്തിച്ചു. പരമാവധി ശിക്ഷ ലഭിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. പ്രോസിക്യൂഷന് വീഴ്ച വന്നില്ലല്ലോ. ആറ് പ്രതികൾ കുറ്റക്കാരാണെന്നും ഗുരുതരമായ കുറ്റം അവർ ചെയ്തെന്നും കൃത്യമായ എവിഡൻസ് ഉണ്ടെന്നും ആദ്യം തന്നെ കോടതി പറഞ്ഞല്ലോ. അതിൽ വീഴ്ചയില്ല. പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യം ചെയ്തുവെന്നും മന്ത്രി പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *