സ്കൂളിലെ ക്ലാസ് മുറിയിൽ മദ്യപിച്ച് ഒന്‍പതാം ക്ലാസ്സുകാരായ പെൺകുട്ടികൾ.

ചെന്നൈ: സർക്കാർ എയ്ഡഡ് സ്കൂളിലെ ക്ലാസ് മുറിയിൽ മദ്യപിച്ച് ഒന്‍പതാം ക്ലാസ്സുകാരായ പെൺകുട്ടികൾ.തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സ്കൂളിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ക്ലാസ് മുറിയിൽ വട്ടത്തിലിരുന്നായിരുന്നു പെൺകുട്ടികളുടെ കൂട്ട മദ്യപാനം.

സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്

പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യം ഒഴിച്ചു കുടിച്ചത്. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സർക്കാർ അന്വേഷണം ആരംഭിച്ചു. 6 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാൽ, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. മദ്യമൊഴുക്കുന്ന സർക്കാരാണ് തിരുനെൽവേലി സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *