വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി.
വടകര: വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന പരാതിയിൽ വടകര പോലീസ് കേസെടുത്തു.
വടകര നഗരസഭയിലെ മുക്കോലഭാഗം അൽ-റഹ്‌മയിൽ പി.വി.സമീറയുടെ (41) മാല മോഷണം പോയെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം വൈകുന്നേരം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറ സ്കാനിംഗിനു മുന്നോടിയായി സ്‌കാനിംഗ് റൂമിലെ കട്ടിലിൽ അഴിച്ചു വെച്ചതായിരുന്നു സ്വർണാഭരണം.
അഡ്മിറ്റായ മുറിയിലെത്തിയപ്പോഴാണ് മാല സ്കാനിംഗ് റൂമിലെ കട്ടിൽ നിന്ന് എടുത്തില്ലെന്ന കാര്യം രോഗി ഓർത്തത്. സ്‌കാനിംഗ് റൂമിൽ ചെന്ന്അന്വേഷിച്ചപ്പോഴാവട്ടെ മാല ഉണ്ടായിരുന്നില്ല.
സമീറയുടെ പരാതിയിൽ ബിഎൻഎസ് 305 വകുപ്പ് പ്രകാരം മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത വടകര പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങി.

