വാളയാറിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.

പാലക്കാട്: പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട രാംനാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.4 ദിവസം പിന്നിട്ടിട്ടും കേരള സർക്കാർ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ ആക്ഷൻ കമ്മിറ്റി ശക്തമായപ്രതിഷേധം നടത്തി വരികയാണ്.

പാലക്കാട്ടെത്തിയ നാരായണൻ്റെ കുടുംബം. ഭാര്യയും മക്കളും

ഈ കെല പാതകം ഉത്തരേന്ത്യൻ മോഡൽ ഇസ്‌ലാ മോ ഫോബിക്കാണെന്ന് ആക്ഷൻ കമ്മറ്റി പ്രസിഡണ്ടി അംബിക പുറത്തു വിട്ട ലൈവിൽ പറഞ്ഞിരുന്നു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചു നടത്തിയ കൊലയാണ് ഇതെന്ന് അവർ പറഞ്ഞു.നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട് .വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രാംനാരായണന്‍റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും. കുടുംബവും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായായിരിക്കും ചർച്ച നടത്തുക. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയാറായിട്ടില്ല.
അതിനിടെ ആൾക്കൂട്ട കൊലയുടെ കൂടുതൽ വിവരങ്ങൾ തേടിയിരിക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. ഛത്തീസ്ഗഡ് സക്തി ജില്ലാകലക്ടറാണ് വിവരങ്ങൾ തേടി പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചത്. ദലിത് കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ടതെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഛത്തീസ്ഗഢ് സർക്കാർ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന’
31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

https://www.facebook.com/share/v/17TyrHBauK/

 

 

Leave a Reply

Your email address will not be published. Required fields are marked *