വാഹനാപകടം; ചന്ദ്രിക ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ മരിച്ചു.
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം നിലവിൽ പിആർഎസ് ആശുപത്രിയിലാണ്

