കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; നോട്ടീസ് നൽകാതെ കുടുംബങ്ങളെ ഇറക്കി വിട്ടു.
ബംഗളുരു :കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ് നിയമാനുസൃതമായ യാതൊരു നടപടികളും മുൻകൂട്ടി അറിയിപ്പും പാലിക്കാതെ ബംഗളുരുവിൽ വീണ്ടും ബുൾഡോസർ അതിക്രമം
Bangalore Development Authority (BDA) വ്യാഴാഴ്ച ഉത്തര ബംഗളൂരുവിലെ താനിസാന്ദ്ര പ്രദേശത്ത് ഏകദേശം 22 വീടുകൾ പൊളിച്ചു നീക്കി. താമസക്കാരെ ഒരു തരത്തിലുള്ള മുൻകൂട്ടി നോട്ടീസും നൽകാതെയായിരുന്നു പൊളിക്കൽ നടത്തിയത്. നോട്ടീസ് നൽകിയിട്ടില്ലെന്ന് ആദ്യ ദിനം തന്നെ അധികൃതർ സമ്മതിച്ചു.
BDAയുടെ വിശദീകരണം പ്രകാരം, ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചിരുന്ന വീടുകളും ഗാരേജുകളും ഗോഡൗണുകളും പൊളിച്ചുനീക്കി. ഏകദേശം ₹80 കോടി മൂല്യമുള്ള ഭൂമിതിരിച്ചുപിടിച്ചതായും അവർ അവകാശപ്പെട്ടു. ഈ ഭൂമി 2004ൽ Arkavathy Layout പദ്ധതിക്കായി വിജ്ഞാപനം ചെയ്തതാണെന്നും,കോടതിയുത്തരവിനെ കുറിച്ച് താമസക്കാരെ അറിയിച്ചിരുന്നുവെന്നും BDA നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നോട്ടീസ് നൽകിയില്ലെന്ന് BDA കമ്മീഷണർ പി മണിവണ്ണൻ പിന്നീട് തിരുത്തി.
രേഖകൾ പരിശോധിച്ചാണ് പൊളിക്കൽ നടത്തുന്നത്. ഈ ഭൂമി ഞങ്ങളുടെ രേഖകൾ പ്രകാരം BDAയുടേതാണെങ്കിലും, നോട്ടീസ് നൽകാതെയാണ് പൊളിക്കൽ നടന്നത്,” പി മണിവണ്ണൻ ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു.
രാവിലെ ഏഴുമണിയോടെ പോലീസും നാല് ജെസിബികളുമായി BDA ഉദ്യോഗസ്ഥർ എത്തി, വാതിലുകൾ തട്ടി ഉടൻ ഒഴിയാൻ കൽപ്പിക്കുകയാണ് ചെയ്തത്.
തങ്ങൾ കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണെന്നും, ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ, വൈദ്യുതി കണക്ഷനുകൾ, സ്വത്ത് രേഖകൾ എന്നിവ കൈവശമുണ്ടെന്നും വീടുകൾ നഷ്ടമായവർ പറഞ്ഞു.
“ഇപ്പോൾ പോകാൻ ഇടമില്ലാത്തതിനാൽ ഞാൻ തെരുവിലാണ് കഴിയുന്നത്,” വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 25 വയസ്സുകാരിയായ ആസിയ പറഞ്ഞു.
ദുരിതബാധിതരുടെപുനരധിവാസത്തിനും അനുബന്ധ ചെലവുകൾ വഹിക്കാനും BDA തയ്യാറാകുമെന്നും, സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും മണിവണ്ണൻ അറിയിച്ചു. ജസ്റ്റിസ് നിയാസ് അഹ്‌മദ് കമ്മീഷൻ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ബംഗളുരുവിലെ യെലഹങ്കയിൽ നടന്ന ബുൾഡോസർ അതിക്രമത്തിന്റെ പേരിൽ കർണാടക കോൺഗ്രസ്സ് ഗവണ്മെന്റ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

