ഷിംജിതക്ക് ജാമ്യം നൽകുന്നത് തെ റ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിമാണ്ട് റിപ്പോർട്ട്, ഷംജിതയുടെ പേരിൽ പയ്യന്നൂർ സ്റ്റേഷനിൽ പരാതി.

കണ്ണൂർ: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിതക്ക് ജാമ്യം നൽകുന്നത് തെ റ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിമാണ്ട് റിപ്പോർട്ട. ഇതിനിടെ ഷംജിതയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നൽകിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ സ്റ്റാൻ്റിലേക്കുള്ള ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തെന്നാണ് പരാതി. ഇ-മെയിൽ വഴി ഇന്നാണ് പൊലീസിന് പരാതി ലഭിച്ചത്.അതേ സമയം, കേസിൽ പ്രതിയായ ഷിംജിതയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്തായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസ്സിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസ്സിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ട്.
ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ ഷിജിത ബിരുദാനന്തര ബിരുദധാരിയും മുൻപ് വാർഡ് മെമ്പറായിരുന്ന വ്യക്തിയുമാണ്. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.
മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും കണ്ടെത്തി.
പൊതുജനങ്ങൾ വളരെ ഗൗരവത്തോടെ സോഷ്യൽ മീഡിയകളെ നോക്കി കാണുന്ന ഈ കാലഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകുന്ന പക്ഷം ആയത് സമൂഹത്തിന് തന്നെ ഒരു തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *