ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം. സൗദിയിൽ ഇറാൻ നടത്തിയ അക്രമ ണത്തെ അപലപിച്ച് കിരീടവകാശി
ടെ ഹ്റാൻ /റിയാദ്:
ഇസ്റാഈലും യു.എസ് ചേർന്ന് നടത്തുന്ന അക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ
ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം.സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങൾ ആക്രമണത്തിന്റെ ഭാഗമല്ലെന്നും ഇറാന്റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ബ്രിട്ടണും ചൈനയും പ്രതികരിച്ചു. നേരത്തെയും ജറുസലേമടക്കം സെന്‍ട്രൽ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ റോക്കറ്റുകൾ നേരിട്ട് പതിച്ചിരുന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് കമാന്‍ഡറുകളെ നഷ്ടമായെന്നും അത് ഇറാന്റെ സൈനികശക്തിയെ ബാധിക്കുന്നില്ലെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
പ്രതികരിച്ചു. തനിക്കറിയാവുന്നിടത്തോളം പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ജീവിച്ചിരിപ്പുണ്ടെന്നും യുഎസിലേക്ക് എത്തുംവിധത്തിലുള്ള മിസൈലൊന്നും തങ്ങളുടെ പക്കലില്ലെന്നും അരാഗ്ചി അറിയിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പല മന്ത്രിമാര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയതായും അരാഗ്ചി വ്യക്തമാക്കി.
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന് മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 കുട്ടികള്‍ കൊല്ലപ്പെട്ടു
ഇതിനിടെ
സൗദി അറേബ്യയിലെ റിയാദ് മേഖലയെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീരുത്വപരമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ച. രാജ്യത്തിെൻറ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു. ഈ ക്രൂരമായ നടപടിയെ യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ഭീരുത്വപരമായ ഈ ആക്രമണങ്ങൾ ഒന്നിെൻറ പേരിലും ന്യായീകരിക്കാനാവില്ല. ഇറാനെ ലക്ഷ്യമിടാൻ തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് രാജ്യം ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഇറാനിയൻ അധികൃതർക്ക് അറിവുള്ള സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ നടന്നത്.
ഈ അന്യായമായ പ്രകോപനത്തിെൻറ പശ്ചാത്തലത്തിൽ, രാജ്യത്തിെൻറ സുരക്ഷ സംരക്ഷിക്കുന്നതിനും പ്രദേശത്തെയും പൗരന്മാരെയും താമസക്കാരെയും കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്യം ഉറപ്പിച്ചു പറയുന്നു. സമാധാനപരമായ നിലപാടുകൾക്കിടയിലും ഇറാൻ നടത്തിയ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. ഈ ആക്രമണത്തിന് മറുപടി നൽകുകയും ചെയ്യും.

