കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിൽ ശക്തമായ ആക്രമണം നടത്തി ഇറാന്‍.അമേരിക്കയു മായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍
ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാവുന്നു യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. ഇന്ന് പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍
ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു.
ഇതിനിടെ അമേരിക്കയുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. ഇറാനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പരസ്യമാക്കി. അമേരിക്കക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠം ഇവിടെ നിന്ന് ലഭിക്കുമെന്ന് ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.
പശ്ചിമേഷ്യയില്‍ 19 കേന്ദ്രങ്ങളിലാണ് യുഎസ് സൈന്യം തമ്പടിച്ചിട്ടുള്ളത്. അര ലക്ഷത്തില്‍ അധികം യുഎസ് സൈനികര്‍ ഇവിടെയുണ്ട്. ഇനിയും കൂടുതല്‍ സൈനികര്‍ എത്തുമെന്നാണ് വിവരം. ആയുധങ്ങളും വന്‍ തോതില്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുഎസ് സൈന്യത്തെ പുറത്താക്കണം എന്നാണ് ഇറാന്റെ ആവശ്യം. അതുവരെ ആക്രമണം തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു.

