ഓപ്പറേഷൻ സൈഹണ്ട്: കോഴിക്കോട് വടകരയിൽ എം. എസ്. എഫ് നേതാവടക്കം രണ്ട്പേർ പിടിയിൽ

വടകര:ഓപ്പറേഷൻ സൈഹണ്ട് കോഴിക്കോട് വടകരയിൽ രണ്ട് ലീഗ് നേതാക്കൾ പിടിയി
സംസ്ഥാനവ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സൈഹണ്ട്’ പരിശോധനയിൽ വടകരയിൽ രണ്ട് ലീഗ് നേതാക്കൾ അറസ്റ്റിലായി.

ചോറോട് സ്വദേശി സിറാജ്, എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഫീർ എന്നിവരെയാണ് സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ക്രമക്കേടുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്.വടകര മേഖലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *