ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടി ; യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കുമെന്ന് ഇറാൻ
ടെഹ്റാൻ :ഖാർഗ് ദ്വീപിലെ യുഎസ് ബോംബാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ യുഎഇക്കകത്തുള്ള അമേരിക്കൻ ഒളിത്താവളങ്ങൾ അക്രമിക്കും.ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെ ഉത്ഭവം യുഎഇയിലുള്ള റാസൽഖൈമയിൽ നിന്നാണെന്ന് ഇറാൻ പറഞ്ഞു. അതിനാൽ യുഎഇയിൽ ഉടനീളം അമേരിക്കൻ സൈനികർ ഒളിത്താവളങ്ങൾ ആയി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ നിലപാട്. യുഎഇ പൗരന്മാരോടും സാധാരണക്കാരോടും അമേരിക്കൻ ഒളിത്താവളത്തിൽ നിന്നകന്ന് നിൽക്കാൻ ഇറാൻ വിപ്ലവ ഗാർഡ് ആവശ്യപ്പെട്ടു.
ഇതോടെ കേവലം അമേരിക്കൻ ബേസുകൾക്കെതിരെ ആക്രമണം എന്നത് മാറ്റി എമിറേറ്റ്സിൽ അമേരിക്കൻ സൈനികർ ഒളിക്കാൻ ഉപയോഗിക്കുന്ന എവിടെയും മിസൈൽ ആക്രമണം നടക്കാം എന്നാണ് ഇറാൻ്റെ ഭീഷണി. അമേരിക്കൻ സൈന്യത്തിന് പ്രവർത്തന സ്വാതന്ത്ര്യം കൊടുത്താൽ അറബ് രാജ്യങ്ങളിലേക്ക് കൂടുതൽ ആക്രമണം ഉണ്ടാവുമെന്നാണ് ഇറാൻ നൽകുന്ന സൂചന.

